Skip to main content

സൂക്ഷ്മ പരിശോധന പൂർത്തിയായി

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.

ഇത് സംബന്ധിച്ച തിരുത്തലുകൾ ജൂൺ 19ന് മുമ്പ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന നടത്തണമെന്ന് ഡയറക്ടർ അറിയിച്ചു. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി  ചെയ്യേണ്ടതില്ല. ഫോൺ: 0471-2324396, 2560327

date