Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി: ന്യൂനത പരിഹരിക്കാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ജൂൺ 10ന് മുൻപായി  www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന തിരുത്തലുകൾ നൽകാം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 1781/2026

date