Skip to main content

അറിയിപ്പുകള്‍

ഗ്യാസ് സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യണം

ജില്ലയില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്റെ പൈപ്പ്‌ലൈന്‍ വഴി ഗ്യാസ് കണക്ഷന്‍ ലഭിച്ചവര്‍ (ഗാര്‍ഹികം/വാണിജ്യം) എല്‍.പി.ജി സിലിണ്ടറുകള്‍ അതത് ഏജന്‍സിയില്‍ ഉടന്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് പിന്നീട് എല്‍.പി.ജി കണക്ഷന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കും.

പി.എസ്.സി പരീക്ഷാ പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് ഉണ്ടാവുക. ആറു മാസത്തെ പരിശീലനത്തിന് ജൂണ്‍ 24 വരെ അപേക്ഷിക്കാം.
അപേക്ഷകര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് പൂര്‍ത്തിയായവരാകണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നേരിട്ട് അപേക്ഷിക്കണം.
അപേക്ഷ ഫോം കോഴിക്കോട് പുതിയറയിലെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2724610, 8129332503, 9846654930.

ഫാര്‍മസിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് ജൂണ്‍ ഒമ്പതിന് രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യത: ഡി ഫാം/ ബി ഫാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 20-45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

ഫാര്‍മസിസ്റ്റ്, ലാബ് ടെക്നിഷ്യന്‍, പാലിയേറ്റീവ് ഡ്രൈവര്‍ നിയമനം

നന്മണ്ട ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൊളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 2026-2027 വാര്‍ഷിക പദ്ധതിയിലേക്ക് ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നിഷ്യന്‍, പാലിയേറ്റീവ് ഡ്രൈവര്‍ എന്നിവരെ നിയമിക്കും. സര്‍ഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജൂണ്‍ 12ന് നന്മണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ അഭിമുഖത്തിനെത്തണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10നും ലാബ് ടെക്നിഷ്യന്‍ ഉച്ചക്ക് 12നും പാലിയേറ്റീവ് ഡ്രൈവര്‍ ഉച്ചക്ക് രണ്ടിനുമാണ് അഭിമുഖം. ഫോണ്‍: 0495 2456191.

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു/തത്തുല്യം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി/തത്തുല്യം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി/തത്തുല്യം) കോഴ്‌സുകളിലാണ് പ്രവേശനം. അപേക്ഷകള്‍ www.ihrdadmissions.org മുഖേന സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 20ന് വൈകീട്ട് നാലിന് മുമ്പ് വടകര മോഡല്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. 
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്ഥാപനത്തില്‍നിന്ന് നേരിട്ട് അപേക്ഷാ ഫോം കൈപ്പറ്റി 
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ക്യാഷ്/ഡി.ഡി സഹിതം സമര്‍പ്പിക്കാം. ഫോണ്‍: 0496 2524920.

വെറ്ററിനറി സര്‍ജന്‍ നിയമനം

തൂണേരി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കും. അപേക്ഷകര്‍ക്ക് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം ജൂണ്‍ എട്ടിന് ഉച്ചക്ക് 12ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം.

സീറ്റൊഴിവ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ വീട്ടുപകരണ റിപ്പയറിങ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

എല്‍.എല്‍.ബി പ്രവേശനം

കോഴിക്കോട് ഗവ. ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി (ഹോണേഴ്‌സ്), ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി കോഴ്സുകളില്‍ സീനിയര്‍ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇടക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനും നിലവില്‍ തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും ജൂണ്‍ 10ന് ഉച്ചക്ക് മൂന്ന് വരെ അപേക്ഷിക്കാം. 
അപേക്ഷാ ഫോമും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ ലഭിക്കും. ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെന്റ്റ് മെമോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെയും പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പുനഃപ്രവേശനത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്നവരും കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്‌സിറ്റിയില്‍ ആവശ്യമായ ഫീസടച്ച് ഉത്തരവ് നേടിയ ശേഷം പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശൂര്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ ഉള്‍പ്പെടുത്തണം. 

തേക്ക് ലേലം

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ചേവരമ്പലം ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ഇടതുകരയിലുള്ളതും (ഇരിങ്ങാടന്‍പള്ളി, ചേവായൂര്‍) ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ തേക്ക് മരം ജൂണ്‍ 11ന് രാവിലെ 11.30ന് പേരാമ്പ്ര കെ.വൈ.ഐ.പി കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 0496 2610249.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 10ന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഇലക്ട്രിക്കല്‍
എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഓപറേഷന്‍ മാനേജര്‍, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ജനറല്‍ ഇന്‍ഷുറന്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍, അസിസ്റ്റന്റ് ഓപറേറ്റര്‍, വെഹിക്കിള്‍ പൊല്യൂഷന്‍ ടെസ്റ്റിങ് സ്റ്റേഷന്‍ ഓപറേറ്റര്‍, ടെലികോളര്‍, സെയില്‍സ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
നിശ്ചിത യോഗ്യതയുള്ളവര്‍ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തി 300 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 -2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.

date