അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി (പാർട്ട് ടൈം) പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും www.sittrkerala.ac.in, www.polyadmission.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പട്ടിക ജാതി / പട്ടിക വർഗ്ഗം വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസ്സിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണമുണ്ട്. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂൺ 20 വൈകിട്ട് 4ന് മുൻപായി സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ സമർപ്പിക്കണം.
പി.എൻ.എക്സ്. 1786/2026
- Log in to post comments