Post Category
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ കേരള യൂണിവേഴ്സിറ്റി അഫിലിയേഷൻ ഉള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റാ സയൻസ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ബി.എസ്.സി ഇലക്ട്രോണിക്സ് വിത്ത് റേബോട്ടിക്സ്, ബി.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ ഏതാനും ഐഎച്ച്ആർഡി ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾക്ക് കോളേജിൽ നേരിട്ട് എത്തുകയോ https://admissions.ihrd.ac.in ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9446446334, 9495310482, 9074614145.
പി.എൻ.എക്‌സ്. 1788/2026
date
- Log in to post comments