Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സി.ഇ.ടി (കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം)യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (Ad-hoc) തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയായ B. Arch ബിരുദവും ബിരുദാനന്ദര ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷനും. മുൻപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഓരോ പകർപ്പും സഹിതം ജൂൺ 16ന് രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗം മേധാവിയ്ക്ക് മുൻപാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.cet.ac.in) സന്ദർശിക്കുക.
പി.എൻ.എക്സ്. 1789/2026
date
- Log in to post comments