Skip to main content

താൽകാലിക നിയമനം

കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രംതിരുവനന്തപുരം(സി.ഇ.ടി)യിൽ 2026-2027 അദ്ധ്യയന വർഷത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ നിലവിലുള്ളതും അദ്ധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് പരിഗണിക്കുന്നതിലേക്കായി പാനൽ തയ്യാറാക്കുന്നതിനായി എഐസിടിഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഓരോ പകർപ്പും സഹിതം ജൂൺ 17  രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗം മേധാവിയ്ക്ക് മുൻപാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്www.cet.ac.in സന്ദർശിക്കുക.

പി.എൻ.എക്‌സ്. 1790/2026

date