Post Category
ലോക പരിസ്ഥിതി ദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോകപരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പിരായിരി പുളിയപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ( ജൂണ്‍ അഞ്ച്) രാവിലെ 9.30 ന് രമേഷ് പിഷാരടി എം എല്‍ എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ചാര്‍ജ്) എന്‍ സരിത അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ആറുമുഖ പ്രസാദ് പദ്ധതി വിശദീകരണം നടത്തും. എജ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ടി എം സലീന ബീവി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments