കാലവര്‍ഷം: ദുരന്തപ്രതിരോധനടപടികള് കൂടുതല്ശക്തമാക്കാന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം
ജില്ലയില്‍ മഴ ശക്തിപ്പെടുന്നസാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും, ദുരന്തപ്രതിരോധനടപടികള് സുശക്തമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. വിനോദസഞ്ചാരികളിലേക്ക് സുരക്ഷാമുന്നറിയിപ്പുകള്‍ കൃത്യമായി എത്തുന്നുണ്ടെന്ന് വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ഉറപ്പാക്കണം. വെള്ളച്ചാട്ടം, ജലാശയങ്ങളുമായിബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്ഏര്പ്പെടുത്തണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത്വരെ നിയന്ത്രണങ്ങള്‍ തുടരാനും നിര്‍ദ്ദേശമുണ്ട്.
നിര്മാണപ്രവര്ത്തനങ്ങളോഅറ്റകുറ്റപ്പണികളോനടക്കുന്ന ദേശീയ-സംസ്ഥാന പാതകളിലും മറ്റ് റോഡുകളിലും യാത്രക്കാര്‍ക്ക് വ്യക്തമായി കാണാവുന്ന സുരക്ഷാ ബോര്‍ഡുകള്‍ ഉറപ്പാക്കണം, ഇല്ലാത്ത ഇടങ്ങളില്‍ അടിയന്തരപരിശോധന നടത്തി സ്ഥാപിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്കും പൊലീസിനും നിര്‍ദേശം നല്കി. റോഡുകളില്‍ കുഴികളോ മറ്റ് അപകടസാധ്യതകളോ ഉള്ളയിടങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണം. ജില്ലാ കണ്ട്രോള് റൂമുകളില്‍ റോഡ് സേഫ്റ്റി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴാന്സാധ്യതയുള്ള പരസ്യബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി
- Log in to post comments