Post Category
ട്രോളറുകളില്‍ ടര്‍റ്റില്‍ എക്‌സ്‌ക്ലൂഡര്‍ ഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനായി ട്രോളറുകളില്‍ ടര്‍റ്റില്‍ എക്‌സ്‌ക്ലൂഡര്‍ ഉപകരണം (ടി.ഇ.ഡി.) ഘടിപ്പിക്കുന്നതിന് ട്രോളര്‍ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ട്രോളര്‍ ഉടമകള്‍ ജൂണ്‍ പത്തിനകം പൊന്നാനി/വെട്ടം/പുറത്തൂര്‍/താനൂര്‍/പരപ്പനങ്ങാടി ജില്ലയിലെ മത്സ്യഭവനുകളില്‍ അപേക്ഷിക്കണം. 100% സബ്സിഡിയോടെ (60% കേന്ദ്രസര്‍ക്കാര്‍ വിഹിതവും, 40% സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ) നടപ്പിലാക്കുന്ന പദ്ധതിയാണിത്. വിശദ വിവരങ്ങള്‍ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0494-266428.
date
- Log in to post comments