Skip to main content

റബ്ബർ ഉത്പന്ന നിർമ്മാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരിപയ്യനാട് കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ജൂൺ 15 മുതൽ 19 വരെ സംരംഭകർക്കായി ലാറ്റക്‌സ്ഡ്രൈ റബ്ബർ ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 1000  രൂപ. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ, കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് (പി.ഒ)മഞ്ചേരിമലപ്പുറം, പിൻ 676122 എന്ന വിലാസത്തിൽ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: adcfscmanjeri@gmail.com8590177226, 9846141688,  0483-2768507.

പി.എൻ.എക്‌സ്. 1808/2026

date