Post Category
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജ് ബാർട്ടൺ ഹില്ലിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എ.ഐ.സി.ടി.ഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി ജൂൺ 12 രാവിലെ 10ന് സ്ഥാപനത്തിലെ അതാത് വകുപ്പ് തലവൻമാരുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.
പി.എൻ.എക്സ്. 1810/2026
date
- Log in to post comments