ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണവും സംരക്ഷണ പ്രചാരണ പരിപാടിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 'ക്ലൈമറ്റ് ആക്ഷന്‍' എന്ന സന്ദേശമുയര്‍ത്തി ' ശുചിത്വ ഗ്രാമം സുരക്ഷിത ഗ്രാമം എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ നടത്തിയത്. ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിസ്ഥിതി സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായി പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി ചൊല്ലി. പച്ചതുരുത്തില്‍ ഫലവൃക്ഷ തൈകളും നട്ടു.
ബ്ലോക്ക് പഞ്ചായത്തിലെ തനിമ പച്ചത്തുരുത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി കെ അഖില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് ജിന്‍സി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, ജനപ്രതിനിധികള്‍, ജീവനക്കാര്‍, എം പി കെ ബി വൈ ഏജന്റുമാര്‍, അസി. ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള കൃഷി വകുപ്പ് ജീവനക്കാര്‍, എസ് സി പ്രൊമോട്ടര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments