Skip to main content

ഡ്രോൺ പൈലറ്റ് കോഴ്‌സ്

 പാലക്കാട് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തുന്ന ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരത്തോടെയുള്ള അഞ്ച് ദിവസത്തെ തീവ്രപരിശീലനമാണ് കോഴ്സിൽ ലഭിക്കുക. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ പറത്താനുള്ള ഔദ്യോഗിക ലൈസൻസ് ലഭിക്കും. അസാപ്പിന്റെ കാസർഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്സ് ക്ലാസുകൾ നടത്തുക.

 ജൂൺ 12 വരെ അപേക്ഷ സമർപ്പിക്കാം. ലിങ്ക്- https://forms.gle/1JpphnAaXt7XvdAU6 . ഫോൺ- 9495999667,
9895967998

date