Post Category
അസാപ്പിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ് ട്രെയ്നിംഗ് കോഴ്സ്
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ലക്കിടി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്സ്-ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയും ഉറപ്പുമുണ്ട്. കോഴ്‌സിൽ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ 9495999667,9895967998 എന്ന നമ്പറിൽ ബന്ധപ്പെടാം. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. https://forms.gle/THbV5Su474kNiTpCA
അപേക്ഷിക്കേണ്ട അവസാന തിയതി: 2026 ജൂൺ 12.
date
- Log in to post comments