Post Category
*ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം*
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഐ. സജിത (കുർണി) ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ വി.വി. ശ്യാംലാൽ, അസിസ്റ്റന്റ് കോർഡിനേറ്റർ കെ.എം. സുബൈദ, യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.ടി. സബിത തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments