Post Category
ഹരിതം ലഹരി രഹിതം പദ്ധതി ഉദ്ഘാടനം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കണിമംഗലം എസ്.എൻ.ബി ഹൈസ്കൂളിൽ “ഹരിതം ലഹരി രഹിതം” പദ്ധതി ആരംഭിച്ചു. വിദ്യാർത്ഥികളിൽ കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും താല്പര്യം വളർത്തി ലഹരിയിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ് ലക്ഷ്യം. അസി. എക്സൈസ് കമ്മീഷണർ വിനീത് രവി സ്കൂൾ അങ്കണത്തിൽ മരതൈ നാട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യപിക കെ.കെ സിന്ധു മോൾ അധ്യക്ഷയായി. വിമുക്തി ജില്ലാ കോർഡിനേറ്റർ ഷഫീഖ് യൂസഫ് പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ രമ്യ കൃഷ്ണൻ, ഐ.ആർ മീര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
date
- Log in to post comments