Post Category
കൃഷി വകുപ്പ് ജില്ലാതല പരിസ്ഥിതി ദിനാചരണം
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് സ്കൂളിൽ നടന്ന ജില്ലാതല പരിസ്ഥിതി ദിനാചരണം സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് അധ്യക്ഷത വഹിച്ചു.
മോഡൽ ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡോക്ടർ ബിന്ദു കെ പി സ്വാഗതം ആശംസിച്ചു. ജില്ലാ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ പരിസ്ഥിതി ദിന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ധന്യ കെ ആർ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ സ്മിത കെ ആർ,കൃഷി ഓഫീസർ ജയൻ എസ് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. ചടങ്ങിൽ വൃക്ഷത്തൈകൾ നടുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
date
- Log in to post comments