Skip to main content

വിദ്യാഭ്യാസ ആനുകൂല്യം

2026-27 അധ്യയനവർഷം ഒന്നുമുതൽ പത്തുവരെ ക്‌ളാസുകളിൽ പഠിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ  അംഗത്വമുള്ളവരുടെ മക്കൾക്ക്  വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം. ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, വിദ്യാർഥികളുടെ ബാങ്ക്അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്, അനുബന്ധരേഖകൾ സഹിതം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തിരം അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷകൾ ജൂലൈ 30ന് മുമ്പായി കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസിൽ നൽകണം. ഐ.ടി.ഐ. കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികൾ പ്രവേശനനടപടി പൂർത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖാന്തിരം ആനുകൂല്യത്തിന് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളിൽ നേരിട്ടും, 04812 566823, 9496161353 ഫോൺ നമ്പരുകളിലും ബന്ധപ്പെടാം.

date