Skip to main content

*പരിസ്ഥിതി ദിനാചരണവും യാത്രയയപ്പും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ *

ജില്ലാ സാക്ഷരതാ മിഷൻ്റെ  ലോക പരിസ്ഥിതി ദിനാചരണവും  വിരമിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പും  ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്   ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാക്ഷരതാ  മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രശാന്ത് കുമാർ സ്വാഗതം പറയും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി  ചെയർപേഴ്സൺ സൽമ മോയിൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ അദ്ധ്യക്ഷനാവും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു പരിസ്ഥിതി ദിന സന്ദേശം നൽകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

date