Skip to main content

ലോക പരിസ്ഥിതി ദിനാചരണം:  ബോധവത്കരണ പരിപാടിയും വൃക്ഷതൈ നടീൽ ചടങ്ങും സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ നിയമ സേവന അതോറിറ്റി (ഡി.എൽ.എസ്.എ.), ആലപ്പുഴയുടെ നേതൃത്വത്തിൽ  തത്തംപള്ളി
 സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ ബോധവത്കരണ പരിപാടിയും വൃക്ഷതൈ നടീൽ ചടങ്ങും സംഘടിപ്പിച്ചു.

ജില്ലാ ജഡ്ജി ഹണി എം. വർഗീസ് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വിദ്യാർഥികൾ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ ജഡ്ജി പറഞ്ഞു.

ഡി.എൽ.എസ്.എ. ആലപ്പുഴ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ അരുണ്‍ എം.  കുരുവിള ലോക പരിസ്ഥിതി ദിന സന്ദേശം നൽകി. കുടുംബ കൗൺസിലറും സ്കൂൾ ഓഫ് ലൈഫ് സ്കിൽസ് ഡയറക്ടറുമായ പി. എം. ഷാജി, ഹെഡ് മാസ്റ്റർ  ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു.

date