ആദ്യപാഠം ആരോഗ്യപാഠം ക്യാമ്പയിൻ: മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്തു
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണത്തിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആദ്യപാഠം ആരോഗ്യപാഠം ക്യാമ്പയിന്റെ ഉദ്ഘാടനം സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നിർവ്വഹിച്ചു.
ജൂൺ 26 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ ആരോഗ്യവപ്രവർത്തകരുടെ നേതൃത്ത്വത്തിൽ ശുചിത്വം, ആരോഗ്യ ഭക്ഷണ ശീലങ്ങൾ, ആരോഗ്യകരമായ ആശയവിനിമയം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്ക് പോസിറ്റീവ് പേരന്റിംഗ് ക്ലാസുകൾ എന്നിവ നടത്തും.
ജൂൺ 10, 17 തിയതികളിൽ വയറിളക്ക രോഗപ്രതിരോധം, ക്ഷയരോഗ ബോധവൽക്കരണം എന്നിവയ്ക്കായി പ്രത്യേക സ്കൂൾ അസംബ്ലികൾ സംഘടിപ്പിക്കും.
ജൂൺ 26ന് നടക്കുന്ന സ്കൂൾ അസംബ്ലിയിൽ പുകയില-ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികൾ പ്രതിജ്ഞകൾ എടുക്കും.
കുട്ടികൾക്ക് കളികളിലൂടെ ആരോഗ്യപാഠങ്ങൾ പകർന്നു നൽകുന്നതിനായി ജില്ല എജ്യൂക്കേഷൻ മീഡിയ വിഭാഗം തയ്യാറാക്കിയ ഹെൽത്തി ജമ്പ്, ഹെൽത്തി കാർഡ് ഗെയിം സാമഗ്രികൾ ജില്ലയിലെ എല്ലാ ലോവർപ്രൈമറി സ്കൂളുകൾക്കും ക്യാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ആരോഗ്യപാഠം എന്നപേരിൽ അധ്യാപകർക്കുള്ള റഫറൻസ് മെഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്.
കായംകുളം നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി, ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി.വി. വിദ്യ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ മാരായ ഡോ. ഐ ചിത്ര, ഡോ. ആർ. സേതുനാഥ് എന്നിവർ പങ്കെടുത്തു
- Log in to post comments