സൗജന്യ പരീക്ഷാ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപമുള്ള ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹ മാറ്റ് പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന ക്ലാസ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 4 വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0484-2623304, 6282858374.
.
- Log in to post comments