Post Category
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ആറുമാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡി.സി.എ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് (സി.സി.എൽ.ഐ.എസ്.സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ കോഴ്സിന് പ്ലസ് ടുവോ തത്തുല്യമോ ആയ യോഗ്യതയും, സി.സി.എൽ.ഐ.എസ്.സി കോഴ്സിന് എസ്.എസ്.എൽ.സിയോ തത്തുല്യമോ ആയ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സ്റ്റൈപന്റോടുകൂടി ഈ കോഴ്സുകളിൽ പഠിക്കാനുള്ള സൗകര്യമുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. ഫോൺ :8547005083, 9447488348.
(പി ആർ/ എ എൽ പി/ 1086)
date
- Log in to post comments