Post Category
പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം: 20 വരെ അപേക്ഷിക്കാം
ജില്ലയിൽ നിന്നുള്ള കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ, 2026-27 അധ്യയന വർഷം എൽ.കെ.ജി. / ഒന്നാം ക്ലാസുകളിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിന്
ജൂൺ 20 വരെ അപേക്ഷിക്കാം.
താൽപര്യമുള്ളവർ https://services.unorganisedwssb.org/index.php/home എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. .ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ ഓഫീസിൽ നൽകണം .ഫോൺ: 0477-2241455.
(പി ആർ /എ എൽ പി /1088)
date
- Log in to post comments