Skip to main content

കാലാവസ്ഥ മുന്നറിയിപ്പ് മല്‍സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുത്: ജില്ലാ കലക്ടര്‍

കനത്ത കാറ്റിനും പ്രതികൂലകാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജൂണ്‍ ഒന്‍പത് വരെ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് ജില്ലാ  ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിര്‍ദേശം.
തീരപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ മഹാരാഷ്ട്ര, ഗോവ, അറബിക്കടല്‍, മാലദ്വീപ്, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട്, ശ്രീലങ്കന്‍ തീരങ്ങള്‍, ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ ജീവനും സ്വത്തിനും സുരക്ഷഉറപ്പാക്കുന്നതിനായി മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും കടല്‍യാത്രകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
 

 

date