മഴക്കാലം ആസ്വദിക്കാം; വിനോദ, തീര്‍ത്ഥാടന യാത്രകളുമായി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി
മഴക്കാലം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കായി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജൂണ്‍ മാസത്തില്‍ വിവിധ വിനോദ, തീര്‍ത്ഥാടന യാത്രകള്‍ ഒരുക്കുന്നു. ജൂണ്‍ 14 മുതല്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തും.
ജൂണ്‍ 14 ഞായറാഴ്ച രാവിലെ അഞ്ചിന് ഇല്ലിക്കല്‍ കല്ല് - ഇലവീഴാപൂഞ്ചിറ ഉല്ലാസയാത്രയും, അന്നേ ദിവസം രാവിലെ ആറിന് കല്ലാര്‍ - പൊ•ുടി വിനോദയാത്രയും പുറപ്പെടും. ജൂണ്‍ 18 പുലര്‍ച്ചെ മൂന്നിന് കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിട്ടുണ്ട്. ഈ യാത്രയില്‍ പെരുന്ന, ഏറ്റുമാന്നൂര്‍, പറശ്ശിനിക്കടവ്, മാമാനം, മൃദംഗശൈലേശ്വരി, തിരുനെല്ലി എന്നീ ക്ഷേത്രങ്ങളിലെ ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 26 വെള്ളിയാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുന്ന ഗുരുവായൂര്‍ തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള പ്രത്യേക സ്ലോട്ട് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. മമ്മിയൂര്‍, പുന്നത്തൂര്‍ക്കോട്ട, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര എന്നീ ക്ഷേത്രങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കും. ജൂണ്‍ 28-ന് രാവിലെ അഞ്ചിന് വാഗമണ്‍ - പരുന്തുംപാറ ഉല്ലാസയാത്രയും, ഇതേ ദിവസം കാട്ടില്‍മേക്കതില്‍ - തെക്കന്‍ ഗുരുവായൂര്‍ തീര്‍ത്ഥാടന യാത്രയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8921950903, 9188933734.
- Log in to post comments