Skip to main content

പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം: അപേക്ഷാ തീയതി നീട്ടി

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം എല്‍.കെ.ജി, ഒന്നാം ക്ലാസ് എന്നിവയില്‍ പുതുതായി അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ തിയതി ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചു. അഡ്മിഷന്‍ നേടുന്ന സ്‌കൂളുകളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും അനുബന്ധ രേഖകള്‍ സഹിതം https://services.unorganisedwssb.org/index.php/home എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ മുഖേന ജൂണ്‍ 20 നകം  നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483-2730400.

date