Skip to main content

എൻ.എം.എം.എസ് പരീക്ഷ വിജയികളെ അനുമോദിച്ചു

എൻ.എം.എം.എസ് പരീക്ഷയിൽഓരോ ജില്ലയ്ക്കും പ്രത്യേക കട്ട്-ഓഫ് മാർക്ക് നിശ്ചയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നൂതന പരിശീലന പദ്ധതിയായ 'ഇംബൈബ് 4' വഴി സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹരായവർക്ക് തുല്യമായ പരിഗണന ഉറപ്പാക്കണം. സ്കോളർഷിപ്പ് പരീക്ഷയിലെ അസമത്വം തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില മേഖലകൾക്ക് മാത്രം മുൻതൂക്കം നൽകിക്കൊണ്ടുള്ള നിലവിലെ മാർക്ക് രീതി അർഹരായ ഒട്ടേറെ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുണ്ട്. മനുഷ്യ വിഭവ ശേഷിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും, വിദ്യാർത്ഥികൾക്ക് കൃത്യമായ അവസരങ്ങൾ ലഭിച്ചാൽ അവർ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റെജുല പെലത്തൊടി, വൈസ് പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട്, മുൻ എം.എൽ.എ. പി. ഉബൈദുല്ല, ജനപ്രതിനിധികൾ പങ്കെടുത്തു.

 

date