Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ താത്കാലിക നിയമനം

രാമന്‍കുളങ്ങര പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ടി.ജി.ടി സയന്‍സ്/ബയോളജി, നഴ്സ് തസ്തികകളില്‍ കരാര്‍ നിയമനത്തിനായുള്ള പാനല്‍ തയ്യാറാക്കുന്നതിന് ജൂണ്‍ 9-ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. https://samvida-sathi.kvs.gov.in വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്. ടി.ജി.ടി സയന്‍സ് തസ്തികയിലേക്ക് ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട ബാച്ചിലര്‍ ബിരുദമോ എന്‍.സി.ഇ.ആര്‍.ടിയുടെ റീജിയണല്‍ കോളേജ് ഓഫ് എജ്യുക്കേഷനില്‍ നിന്നുള്ള നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദമോ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സിബിഎസ്ഇ നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി ടെറ്റ്) വിജയവും വേണം. നഴ്സ് തസ്തികയിലേക്ക് അംഗീകൃത രജിസ്ട്രേഷനുള്ള ജനറല്‍ നഴ്സിംഗ് ഡിപ്ലോമയോ ഡിഗ്രിയോ അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗോ ആണ് യോഗ്യത. കമ്പ്യൂട്ടര്‍ അപ്ലിക്കേഷനിലുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും. 18-നും 65-നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 9-ന് രാവിലെ 8.30-ന് വിദ്യാലയത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0474-2799494, 0474-2799696.
 

date