Skip to main content

ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

 തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിർവഹിച്ചു.

2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയുടെ അവസാനഘട്ട വിതരണ ചടങ്ങിൽ 20 മുച്ചക്ര വാഹനങ്ങളാണ് വിതരണം ചെയ്തത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രൊജക്ടിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്. ‌2025-26 വർഷത്തിൽ 1,16,25,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ആകെ 110 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഭാഗമായി ‌2025-26 വർഷത്തിൽ വാഹനം വിതരണം നടത്താനായി. ഹെൽമെറ്റും നികുതിയും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും നിർവഹിച്ചാണ് വാഹനം ഉടമകൾക്ക് കൈമാറിയത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ ടീച്ചർ അധ്യക്ഷയായി. ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ആർ.പ്രദീപൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date