Skip to main content

മദ്രസ്സാധ്യാപകരുടെ മക്കൾക്ക് മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്-ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് രണ്ട് വർഷം പൂർത്തിയാക്കിയവർക്കും കുടിശികയില്ലാത്തവരുമായ അംഗങ്ങൾക്ക് മക്കൾക്കായി അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtboard.in-ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 31-നകം കോഴിക്കോട് ചക്കോരത്ത് കുളത്തുള്ള ഓഫീസിൽ ലഭ്യമാക്കണം. വിലാസം:
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത് കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട് - 673 005. ഫോൺ- 0495 2966577, 9188230577.

date