Skip to main content

കിറ്റ്സിൽ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം: ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള പ്രമുഖ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻ്റ് ടൂറിസം) 2026-28 ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗങ്ങൾ ഉൾപ്പെടെ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ വിജയിച്ച ഡിഗ്രി ബിരുദധാരികൾക്കും, കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവർക്കും അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും
 പ്രവേശനത്തിനായി അപേക്ഷിക്കാം.   താത്പര്യമുള്ളവർ https://www.kittsedu.org/apply-for-mba/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം  ജൂൺ 15, 16, 17 തിയതികളിൽ നേരിട്ട് നടക്കുന്ന സ്പോട്ട് അഡ്മ‌ിഷനിൽ പങ്കെടുക്കണം.

എസ്.സി/എസ്.ടി  വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള  ആനുകൂല്യങ്ങളും സംവരണവും നിയമാനുസൃതം ലഭിക്കും. വെബ്‌സൈറ്റ്-  www.kittsedu.org . ഫോൺ-  9645176828, 9446529467.

date