Post Category
അപകടാവസ്ഥയിലുള്ള മരങ്ങൾ ലേലം ചെയ്യുന്നു
കേരള ജലസേചന വകുപ്പിന്റെ വാഴാനി ഇറിഗേഷൻ സെക്ഷൻ പരിധിയിലെ ഇടതുകര മെയിൻ കനാൽ സംരക്ഷണ ഭിത്തിക്കും സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന മരങ്ങൾ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
തലപ്പിള്ളി ഇറിഗേഷൻ സബ് ഡിവിഷൻ കാര്യാലയത്തിൽ ജൂൺ 15-ന് രാവിലെ 11 നാണ് ലേലം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ ജൂൺ 12 ന് വൈകിട്ട് നാലിനകം ക്വട്ടേഷൻ സമർപ്പിക്കണം. വിശദാംശങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി സമയത്ത് നേരിട്ട് ബന്ധപ്പെടുക.
date
- Log in to post comments