Post Category
*സെക്യൂരിറ്റി ഗാര്‍ഡ് നിയമനം*
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലുള്ള നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്, വാച്ച് മാന്‍, വാച്ച് വുമണ്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്കാണ് അവസരം. പ്രായപരിധി 18 മുതല്‍ 45 വയസ് വരെ. എസ്.എസ്.എല്‍.സിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂണ്‍ എട്ടിന് രാവിലെ 9.30ന് മുമ്പ് സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസില്‍ എത്തണം.
date
- Log in to post comments