Skip to main content

മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം

 

എസ്.എസ്.എല്‍.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ  മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍   അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം   www.kmtboard.in ല്‍ ലഭിക്കും.  അപേക്ഷയും അനുബന്ധ രേഖകളും സഹിതം   ജൂലൈ 31- നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ കോഴിക്കോട്-673005 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍.0495 2966577, 9188230577.
 

 

date