കൂടുതല്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥിപൊലിസ്: മന്ത്രി പി സി വിഷ്ണുനാഥ്
വിദ്യാര്‍ഥിപൊലിസ്(എസ്.പി.സി)പദ്ധതി കൂടുതല്‍സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. പുന്തലത്താഴം മീനാക്ഷിവിലാസം സ്‌കൂളിലെ കെഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളെ അച്ചടക്കവും സാമൂഹികപ്രതിബദ്ധതയുമുള്ളവരാക്കാന്‍ പദ്ധതി പ്രയോജനപ്പെടുന്നുണ്ട്. പൗരബോധം, നേതൃപാടവം, ചിന്താശേഷി, സേവനസന്നദ്ധത എന്നിവയും വളര്‍ത്തിയെടുക്കാനാകുന്നു. മാതൃകാപരമായ പദ്ധതിയുടെ മികവുറപ്പാക്കിയുള്ളപുരോഗതിക്ക് സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പരിശീലനം പൂര്‍ത്തീകരിച്ച 44 കെഡറ്റുകള്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എ ഷീന സത്യവാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാന്‍ഡര്‍ നിഖിത ജി. പ്രോമോദിന്റെ അകമ്പടിയോടെ മന്ത്രി പരേഡ് പരിശോധിച്ചു.
കൊറ്റങ്കര പഞ്ചായത്ത് അംഗം റസീന റാഫി, കിളികൊല്ലൂര്‍ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ രാജേഷ്, പി.ടി.എ പ്രസിഡന്റ് എം.എസ് മിഥിലാജ്, എസ്.പി.സി പ്രോഗ്രാം ഓഫീസര്‍ ഷഹീര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജി.സജി, വി.ആര്‍ ബിന്ദുമോള്‍, എസ്.ഐ വൈ സാബു, ഡ്രില്‍ ഇന്‍സ്ട്രക്റ്റര്‍മാരായ സംഗീത്, അനിതകുമാരി, എ.എസ്.ഐമാരായ എം ജെ ബിജോയ്, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments