Skip to main content

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള വിവിധ എഞ്ചിനിയറിംഗ് കോളേജുകളിലേയ്ക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039), മൂന്നാര്‍ (04865232989, 9447570122, 9447578465) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
എഞ്ചിനിയറിംഗ് കോളേജുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ കോളേജുകളുടെ വെബ്‌സൈറ്റ് മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. www.cemunnar.ac.in/admission എന്ന കോളേജ് വെബ്‌സൈറ്റ് വഴി മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അപേക്ഷിക്കാം. ജൂണ്‍ 15 ന് വൈകിട്ട് നാല് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും ജൂണ്‍ 17 ന് വൈകിട്ട് നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഇതോടൊപ്പം ഹാജരാക്കണം. ഫോണ്‍: 8547005000.
 

date