Skip to main content

മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ 2026 വര്‍ഷത്തെ വിവിധ വിഭാഗങ്ങളിലെ മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്കായി മലപ്പുറം ജില്ലയില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ള കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും  ജൂണ്‍ 12 വരെ അപേക്ഷിക്കാം.

മികച്ച ശുദ്ധജല കര്‍ഷകന്‍, ഓരുജല മത്സ്യ കര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കിയ കര്‍ഷകന്‍, അലങ്കാര മത്സ്യകര്‍ഷകന്‍, കല്ലുമ്മക്കായ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കര്‍ഷകന്‍, മികച്ച സ്റ്റാര്‍ട്ടപ്പ്, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മത്സ്യകൃഷിയില്‍ മികച്ച ഇടപെടല്‍ നടത്തിയ സഹകരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച പ്രോജക്ട് കോര്‍ഡിനേറ്റര്‍, മികച്ച ഇന്നവേറ്റീവ് അക്വാകള്‍ച്ചര്‍ യൂണിറ്റ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
 
താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തീയതിക്കകം അതത് പ്രദേശങ്ങളിലെ മത്സ്യഭവന്‍ ഓഫീസുകളില്‍ നേരിട്ട് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ ഫിഷറീസ് ഓഫീസിലോ പ്രാദേശിക മത്സ്യഭവനുകളിലോ ലഭിക്കും. ഫോണ്‍- 0494-2666428.

 

date