Skip to main content

തൊഴില്‍ മേള ജൂണ്‍ 12-ന്  

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍   സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 12   രാവിലെ 10.30 മുതല്‍   അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  പ്രായപരിധി: 18 - 35 വയസ്.     ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ്   സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവ നല്‍കും. ട്രെയിനിംഗ്   പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.    ഫോണ്‍: 8304852968, 8281359930.  
 

 

date