Skip to main content

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ഒംബുഡ്സ്പേഴ്‌സൺ സിറ്റിംഗ്  11-ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒംബുഡ്സ്പേഴ്‌സൺ  എം.എസ്   അബ്ദുൾ കലാം ആസാദ് സിറ്റിംഗ് നടത്തും.

ജൂൺ 11 ന് വ്യാഴാഴ്ച രാവിലെ 11 മണി മുതൽ മാവേലിക്കര ബ്ലോക്ക് ഓഫീസിലാണ് സിറ്റിംഗ്.
ഈ ബ്ലോക്ക് പരിധിയിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. 

(പി ആർ/ എ എൽ പി/ 1108

date