പ്രവേശനത്തിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്സുകള്‍. ഡിപ്ലോമ പ്രോഗ്രാമുകളുടെ കാലാവധി ആറുമാസവും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടേത് മൂന്നു മാസവുമാണ്. പ്രായപരിധി: 18 വയസ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register മുഖേന ജൂണ്‍ 30നകം അപേക്ഷിക്കണം. ജില്ലയിലെ പ്രധാന പഠനകേന്ദ്രങ്ങള്‍: ഐ.സി.എ കൊട്ടിയം, (ഫോണ്‍: 0474-2531297), എന്‍.എസ്.എസ് കമ്പ്യൂട്ടര്‍ സെന്റര്‍, പുനലൂര്‍, (7012592031), സെന്‍ട്രല്‍ ഐ.ടി.ഐ. ശാസ്താംകോട്ട (9400853522), കിംഗ്സ് കമ്പ്യൂട്ടര്‍ ഡിവിഷന്, പുലമണ്‍ ജംഗ്ഷന്, കൊട്ടാരക്കര (9496462338) വിവരങ്ങള്‍ക്ക്: www.srccc.in.
- Log in to post comments