Skip to main content

പി.ആർ.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരും വൈഫൈ സൗകര്യമുള്ള ഡിജിറ്റല്‍ എസ്.എല്‍.ആര്‍., മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരുമായിരിക്കണം. 
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായോ പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായോ സേവനം അനുഷ്ഠിച്ചവര്‍ക്കു മുന്‍ഗണന. 2027 മാര്‍ച്ച് 31 വരെയായിരിക്കും പാനല്‍ കാലാവധി. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നല്‍കാം. ഇ-മെയിലില്‍ സ്വീകരിക്കില്ല.  ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാകരുത്. 
പ്രവൃത്തിപരിചയം ഉൾപ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂണ്‍ 17 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ,  ആലപ്പുഴ, പിന്‍-688001 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. വിശദവിവരങ്ങള്‍ ആലപ്പുഴ  ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0477 2251349.

(പിആർ/എഎൽപി/1117)

date