കരശുചിത്വ കരുതലിനായി പ്രതിജ്ഞയെടുത്ത് കുട്ടികൾ
‘ആദ്യപാഠം ആരോഗ്യപാഠം’ കാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിൽ വയറിളക്ക രോഗപ്രതിരോധത്തിന് പ്രത്യേക അസംബ്ലികൾ സംഘടിപ്പിച്ചു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വനിത-ശിശു ആശുപത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി ജ്യോതിമോൾ നിർവഹിച്ചു.
വനിത-ശിശു ആശുപത്രി സൂപ്രണ്ട് ഡോ. കെ ദീപ്തി അധ്യക്ഷത വഹിച്ചു. ഡോ. മനീഷ് നായർ വയറിളക്ക രോഗങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസ് നയിച്ചു. വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഐ ചിത്ര, ഡോ. ആർ. സേതുനാഥ് എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് വിദ്യാർഥികൾ കരശുചിത്വ പ്രതിജ്ഞയെടുത്തു. ആഹാരം കഴിക്കുന്നതിനു മുൻപും ശ ശുചിമുറിയിൽ പോയതിനുശേഷവും സോപ്പിട്ട് കൈകഴുകുന്നതിന് സ്കൂൾ എസ്.എം.സി., പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ സ്കൂളുകളിൽ സോപ്പ്/ലിക്വിഡ് സോപ്പ് ലഭ്യമാക്കുന്നതിനും തുടക്കമായി. ജില്ലയിലെ സർക്കാർ-എയ്ഡഡ്-അൺ എയ്ഡഡ് മേഖലയിലെ 700ൽ പരം വിദ്യാലയങ്ങളിലെ ഒരുലക്ഷത്തില്പരം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി.
(പിആർ/എഎൽപി/1118)
- Log in to post comments