Skip to main content

ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകള്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് മൂന്നു മാസവുമാണ് കാലാവധി. കുറഞ്ഞ പ്രായപരിധി 18 വയസ്. അവസാന തീയതി ജൂണ്‍ 30.
ജില്ലയിലെ പഠന കേന്ദ്രങ്ങള്‍.
കെ സി ഐ എഫ് നൈനാന്‍സ് കമ്പ്യൂട്ടര്‍ കോളജ് റാന്നി (ഫോണ്‍: 9446115328), എന്‍ എസ് എസ് കമ്പ്യൂട്ടര്‍ സെന്റര്‍ കോന്നി (ഫോണ്‍: 9447364398), ടാസറ്റ് ടെക്‌നിക്കല്‍ അക്കാദമി മല്ലപ്പള്ളി ഈസ്റ്റ് (ഫോണ്‍: 8547521277, 9447956412), മൈക്രോ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് കമ്പ്യൂട്ടര്‍ ടെക്‌നോളജി പത്തനംതിട്ട (ഫോണ്‍: 9446438028).
 

date