Post Category
*ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ഭക്ഷ്യ കമ്മീഷന്‍ അംഗം സന്ദര്‍ശിച്ചു*
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ കുട്ടികളെ ചൊവ്വാഴ്ച സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം പി രമേശനും മറ്റ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. സ്‌കൂളിലെ അധ്യാപരോടും രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ നൂണ്‍മീല്‍ ഓഫീസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
date
- Log in to post comments