ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ വിഡിയോഗ്രഫര്‍മാരാകാന്‍ അവസരം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍വിഡിയോഗ്രഫര്‍മാരാകാന്‍ അവസരം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായ, ഡ്രൈവിംഗ്‌ലൈസന്‍സും വാഹനവുമുള്ളവരാകണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട്‌ചെയ്ത്, എഡിറ്റ്‌ചെയ്ത്, വോയ്‌സ്ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ ഒരുവര്‍ഷത്തെ പരിചയമുള്ളവര്‍ക്കും പി.ആര്‍.ഡിയിലോ ഇലക്ട്രോണിക് വാര്‍ത്താമാധ്യമങ്ങളിലോ വിഡിയോഗ്രാഫി/ വിഡിയോ എഡിറ്റിംഗ്‌രംഗത്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ, കേസില്‍പെട്ടവരോ, ശിക്ഷിക്കപ്പെട്ടവരോ ആകരുത്. ഇതിസംബന്ധിച്ച പൊലിസ് സാക്ഷ്യപത്രംഹാജരാക്കണം.
അപേക്ഷകര്‍ക്ക് സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധഉപകരണങ്ങളും ഉണ്ടായിരിക്കണം. വിഷ്വല്‍ വേഗത്തില്‍എഡിറ്റ്‌ചെയ്യുന്നതിനുള്ള സാങ്കേതികഅറിവും വാര്‍ത്താബോധവും ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പും സെര്‍വറിലേക്ക് ദൃശ്യങ്ങള്‍ തല്‍സമയം അയക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം.
സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതനമായ ഇലക്ട്രോണിക് വാര്‍ത്താശേഖരണ സൗകര്യങ്ങള്‍, ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍, ബാക്ക്പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ എന്നിവ അധിക യോഗ്യതയായിപരിഗണിച്ച് മുന്‍ഗണന നല്‍കും.
പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍നമ്പര്‍, ഇ-മെയില്‍വിലാസം, കൈവശമുള്ള വിഡിയോഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ തയ്യാറാക്കണം. അപേക്ഷയോടൊപ്പം താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റും കേസുകള്‍ഇല്ലെന്ന രേഖയും ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 18-ന് ഉച്ചയ്ക്ക് ഒരു മണിക്കകം 'ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം, പിന്‍-691013' വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ ലഭ്യമാക്കണം. ഫോണ്‍: 0474 2794911.
- Log in to post comments