Skip to main content

സെന്‍സസ് വിവരങ്ങള്‍ കൃത്യമായിനല്‍കണം - ജില്ലാ കലക്ടര്‍

സെന്‍സസ്-2027ന്റെ ഭാഗമായി വീടുവീടാന്തരവിവരശേഖരണത്തിന് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് (എന്യൂമറേറ്റര്‍സ്) തെറ്റായവിവരംനല്‍കുന്നത് പ്രവര്‍ത്തനംതടസപ്പെടുത്തുന്നതിന് തുല്യാമാണെന്നും ശിക്ഷാര്‍ഹമാണെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. തെറ്റായ മറുപടി നല്‍കുക, ഉദ്യോഗസ്ഥര്‍ ഭവനങ്ങളില്‍ കയറുന്നത് വിലക്കുക, സെന്‍സസ് ആവശ്യത്തിന് വീടുകളില്‍ പതിപ്പിക്കുന്ന അടയാളങ്ങള്‍ നീക്കംചെയുക, ഔദ്യോഗിക സെന്‍സസ് ഷെഡ്യൂള്‍ ഫോം പൂരിപ്പിക്കാതിരിക്കുക എന്നിവ കുറ്റങ്ങളാണ്.
സെന്‍സസിന്റെ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥലം എന്നിവ വിട്ടുനല്‍കാനുള്ള ഉത്തരവുകളുടെ ലംഘനത്തിനു ഒരു വര്‍ഷം വരെ തടവോ, പിഴയോ, അല്ലെങ്കില്‍ രണ്ടും ലഭിക്കാം. രാജ്യപുരോഗതിക്ക് ആവശ്യമായ വിവരശേഖരണദൗത്യമായ സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും ജൂണ്‍ അഞ്ച് മുതല്‍ താലൂക്ക്, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി തലങ്ങളില്‍ സൂപ്പര്‍വൈസര്‍മാര്‍ എന്യൂമറേറ്റര്‍മാര്‍ എന്നിവര്‍ക്കായി നടത്തുന്ന സെന്‍സസ് പരിശീലനം തുടരുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തില്‍ കൃത്യമായിപങ്കെടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

താലൂക്ക്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി തലങ്ങളില്‍ ഒരേസമയം 50 പേരുടെ ഒരു ബാച്ചിനെയാണ് പരിശീലിപ്പിക്കുന്നത്.
താലൂക്ക്/കോര്‍പറേഷന്‍/മുന്‍സിപ്പാലിറ്റി, പരിശീലനം നടക്കുന്ന സ്ഥലം, ബാച്ചുകളുടെ എണ്ണം യഥാക്രമം:
കരുനാഗപ്പള്ളി താലൂക്ക്: ചവറ ബി.ജെ.എം കോളേജ്, 8
പുനലൂര്‍ താലൂക്ക് : പുനലൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, 5
കൊല്ലം താലൂക്ക്: കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ചാത്തന്നൂര്‍ വി.എച്ച്.എസ്.എസ്, 6
കൊട്ടാരക്കര താലൂക്ക്: കില സ്വരാജ് ഹാള്‍, 6
പത്തനാപുരം താലൂക്ക്: ഐ.സി.ഡി.എസ് ഹാള്‍, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 2
കുന്നത്തൂര്‍ താലൂക്ക്: ശാസ്താംകോട്ട ബി.എം.സി.ഇ, 3
കൊല്ലം കോര്‍പ്പറേഷന്‍: എസ്.എന്‍ കോളേജ്, ഫാത്തിമ മാത കോളേജ്, കോളേജ് ഓഫ് നഴ്‌സിംഗ്- കടപ്പാക്കട, 6
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി: മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാള്‍,1
പരവൂര്‍ മുനിസിപ്പാലിറ്റി: മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാള്‍, 1
പുനലൂര്‍ മുനിസിപ്പാലിറ്റി: പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജ്, 1

സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍

ആദ്യ ഡിജിറ്റല്‍സെന്‍സസിന്റെഭാഗമായി സ്വന്തമായിവിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 30 വരെയാണ് സമയം. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയപൂര്‍ത്തിയാക്കാനാകും. വിവരങ്ങള്‍ വിജയകരമായിരേഖപ്പെടുത്തുമ്പോള്‍   H ല്‍ തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ഐഡി കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കാം. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാകില്ല. അങ്ങനെയുള്ളവരുടെവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കും. കൂടുതല്‍ വിവരങ്ങള്‍ https://se.census.gov.in/  ല്‍ ലഭിക്കും.
 

 

date