ഐ.ടി.ഐ പ്രവേശനം
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള 13 ഐ.ടി.ഐ കളിലായി 14 ട്രേഡുകളിലേക്കാണ് പ്രവേശനം. പത്താം ക്ലാസ്സാണ് യോഗ്യത. www.labourwelfarefund.in മുഖേന അപേക്ഷ സമര്‍പ്പിക്കാം. പ്രതിമാസം 750 രൂപ വീതം സ്റ്റൈപന്റ് ലഭിക്കും. അവസാന തീയതി: ജൂണ്‍ 30.
ഐ.ടി.ഐകളും ട്രേഡുകളും: ധനുവച്ചപുരം: വയര്‍മാന്‍, ചാക്ക: ടര്‍ണര്‍, ആറ്റിങ്ങല്‍: മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കൊല്ലം: മെക്കാനിക്ക് ഡീസല്‍, ഏറ്റുമാനൂര്‍: വെല്‍ഡര്‍ / ഫിറ്റര്‍, ചെങ്ങന്നൂര്‍: മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കട്ടപ്പന: വെല്‍ഡര്‍, കളമശ്ശേരി: ഫിറ്റര്‍, ചാലക്കുടി: ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ്, മലമ്പുഴ: ഇലക്ട്രീഷ്യന്‍, അഴിക്കോട്: ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കോഴിക്കോട്: റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍, കണ്ണൂര്‍: ഇലക്ട്രോണിക്ക് മെക്കാനിക്ക്.
- Log in to post comments