മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ 2026 ജൂലൈ മാസത്തിൽ ആരംഭിക്കുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലിവിഷൻ ജേണലിസം, ഡിജിറ്റൽ മീഡിയ-സോഷ്യൽ മീഡിയ ജേണലിസം, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമ്മാണം, പ്രിന്റ് മീഡിയ, വീഡിയോ കാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് സമഗ്രമായ പരിശീലനം നൽകുന്നത്. ബിരുദം നേടിയവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളാണിവ. പഠനകാലയളവിൽ മാധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി പ്ലേസ്‌മെന്റ് സപ്പോർട്ടും ഉണ്ടായിരിക്കും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി 9544958182 എന്ന നമ്പറിൽ ബന്ധപ്പെടാം.
(പിആർ/എഎൽപി/1121)
- Log in to post comments